കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിൽ ഡൊ​മി​സി​ലി​യ​റി കെയർ സെന്റർ തുടങ്ങും. ഇതിലേക്കായി കുട്ടമ്പുഴ ടൗൺഹാൾ സജ്ജമാക്കും. ആദിവാസി മേഖലകൾ അടക്കം നിരവധി വാർഡുകളിൽ കൊവിഡ് രോഗികൾ കൂടുകയാണ്. 6 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണിലാണ്. വീടുകളിൽ ബാത്ത്റൂം സൗകര്യമില്ലാത്തവർക്കാകും കൊവിഡ് സെന്ററിൽ പ്രവേശനം. വിവിധ സന്നദ്ധ സംഘടനകൾ, ക്ലബുകൾ, ലൈബ്രറികൾ എന്നിവയുടെ നേതൃത്വത്തിൽ സെന്റർ പ്രവർത്തനത്തിനുള്ള സഹായ സഹകരണങ്ങൾ ലഭ്യമാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെളക്കയ്യൻ, വികസന കാര്യ സ്റ്റാൻഡിംഗ് ചെയർമാൻ കെ.എ. സിബി എന്നിവർ അറിയിച്ചു.