മൂവാറ്റുപുഴ: തൊഴിലാളി ദിനമായ ഇന്നലെ മൂവാറ്റുപുഴയിലും പരിസര പ്രദേശങ്ങളിലും എ.ഐ.ടി.യു.സിയുടെ നേതൃത്വത്തിൽ പതാക ഉയർത്തി. മൂവാറ്റുപുഴ നെഹ്റു പാർക്കിൽ സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം കെ.എ.നവാസ് രക്തപതാക ഉയർത്തി. സി.പി.ഐ മണ്ഡലം അസി.സെക്രട്ടറി ജോളി.പി.ജോർജ്ജ്, എ.ഐ.ടി.യു.സി സംസ്ഥാന കൗൺസിലിംഗ് അംഗം ഇ.കെ.സുരേഷ് എന്നിവർ സംസാരിച്ചു.