camp
തൻമയി 2021 ഓൺലൈൻ സമ്മർ ക്യാമ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ലീനാ റാണി ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: എറണാകുളം ഗവ. ജില്ലാ ഹോമിയോ ആശുപത്രിയിൽ പ്രവർത്തിക്കുന്ന ആയുഷ്മാൻഭവ, സദ്ഗമയ സ്‌പെഷ്യൽ ക്ലിനിക്കിന്റെ സംയുക്ത നേതൃത്വത്തിൽ പതിനാല് വയസിന് താഴെയുള്ള കുട്ടികൾക്കായി ഓൺലൈനിലൂടെ ' തൻമയി 2021 ' സമ്മർക്യാമ്പ് ആരംഭിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ലീനാ റാണി ഉദ്ഘാടനം ചെയ്തു. ആശുപത്രി സൂപ്രണ്ട് ഡോ. സൂസൻ മത്തായി ആലുങ്കൽ അദ്ധ്യക്ഷത വഹിച്ചു. ഡോക്ടർമാരായ ശ്രീലേഖ ടി.വി, ഹേമ തിലക്, റിഫ്‌ന സി.എസ് , ഗീതു കെ.എ, അജിത്ത് കെ.എ എന്നിവർ സംബന്ധിച്ചു.