കൊച്ചി: നാടകപ്രവർത്തകരുടെ സംസ്ഥാനതല കൂട്ടായ്മയായ 'നാടക്' എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ രക്തദാന കാമ്പയിൻ നടൻ മണികണ്ഠൻ ആചാരി ഉദ്ഘാടനം ചെയ്തു. എറണാകുളം ബ്ലഡ് ബാങ്കിൽ രക്തംദാനം ചെയ്തുകൊണ്ടായിരുന്നു ഉദ്ഘാടനം. കൊവിഡ് രണ്ടാം തരംഗത്തിന്റെയും വാക്‌സിനേഷൻ ഡ്രൈവിന്റെയും പശ്ചാത്തലത്തിൽ ബ്ലഡ് ബാങ്കുകളിൽ രക്തക്ഷാമം ഉണ്ടാകാനുള്ള സാഹചര്യം കണക്കിലെടുത്താണ് കാമ്പയിൻ. തുടർന്നുള്ള ദിവസങ്ങളിൽ ജില്ലയിലെ വിവിധ മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ രക്തദാന കാമ്പയിൻ തുടരുമെന്ന് സെക്രട്ടറി ഷാബു .കെ. മാധവൻ പറഞ്ഞു.