അങ്കമാലി: കേന്ദ്രം കൊവിഡ് വാക്‌സിൻ നയം തിരുത്തുക, വാക്‌സിൻ സൗജന്യവും സാർവത്രിക വുമാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഡി.വൈ.എഫ്.ഐ അങ്കമാലി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ അങ്കമാലി ബി.എസ്.എൻ.എൽ ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി. ജില്ലാ സെക്രട്ടേറിയറ്റ് അംഗം അഡ്വ. ബിബിൻ വർഗീസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പ്രിൻസ് പോൾ അദ്ധ്യക്ഷനായി. സച്ചിൻ കുര്യാക്കോസ്, രാഹുൽ രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.