കിഴക്കമ്പലം: കൊവിഡ് മാനദണ്ഡം ലംഘിച്ച് കട തുറന്നതിനെതിരെ കടയുടമക്കെതിരെ എപ്പിഡെമിക് ആക്ടനുസരിച്ച് കുന്നത്തുനാട് പൊലീസ് കേസെടുത്തു. പട്ടിമറ്റം എറണാകുളം ബസ് സ്റ്റോപ്പിലുള്ള അൽ അമീൻ സ്റ്റോഴ്സാണ് അടപ്പിച്ചത്. ഉടമ നാത്തേക്കാട് സിറാജിനെതിരെയാണ്(42) കേസെടുത്തത്. ബന്ധുക്കൾ കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ കടയുടമ ക്വാറന്റൈനിൽ ഇരിക്കാതെ സ്ഥാപനം തുറന്നു എന്ന പരാതിയെ തുടർന്നാണ് നടപടി.