അങ്കമാലി: കിടങ്ങൂർ സ്വതന്ത്ര ക്ഷീരോത്പാദക സംഘത്തിന്റെ ആഭിമുഖ്യത്തിൽ ക്ഷീരകർഷകർക്കും ഉപഭോക്താക്കൾക്കും ഹാൻഡ് വാഷ് , മാസ്‌ക് എന്നിവ നൽകി. വിതരണോദ്ഘാടനം സംഘം പ്രസിഡന്റ് ജോർജ് സ്റ്റീഫൻ നിർവഹിച്ചു. സെക്രട്ടറി സി.വി. ജോസ്, മുൻ പഞ്ചായത്ത് മെമ്പർ വിൻസിജോയി, പി.വി. പാപ്പച്ചൻ, സി.പി. പൈലി എന്നിവർ സംബന്ധിച്ചു.