ചോറ്റാനിക്കര: ചോറ്റാനിക്കര പഞ്ചായത്തിൽ രോഗികൾ വർദ്ധിച്ച് വരുന്നതിനാൽ സഹായം എത്തിക്കുന്നതിനായി കൊവിഡ് കൺട്രോൾറൂം പ്രവർത്തനം ആരംഭിച്ചു. കൺട്രോൾ റൂമിന്റെ ഉദ്ഘാടനം ചോറ്റാനിക്കര ജനമൈത്രി പൊലീസ് സ്റ്റേഷൻ സി.ഐ. സന്തോഷ്‌കുമാർ നിർവഹിച്ചു. വാർഡ് മെമ്പർമാരായ പ്രകാശൻ ശ്രീധരൻ, പി.വി. പൗലോസ്, ലൈജു ജനകൻ എന്നിവർ പങ്കെടുത്തു. അടിയന്തര സാഹചര്യങ്ങളിൽ കൺട്രോൾ റൂമിൽ ബന്ധപ്പെടണം. പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നൂറിലധികം സന്നദ്ധ പ്രവർത്തകരുടെ സേവനം കൺട്രോൾ റൂം വഴി ജനങ്ങൾക്ക് ലഭ്യമാകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. രാജേഷ് അറിയിച്ചു. ഫോൺ: 8547845281, 8547395581.