ആലുവ: രാഷ്ട്രീയം മറന്ന് യുവാക്കൾ രംഗത്തിറങ്ങിയതോടെ കീഴ്മാട് ഗ്രാമപഞ്ചായത്തിൽ കൊവിഡ് എഫ്.എൽ.ടി.സി തയ്യാർ. കീഴ്മാട് എം.ആർ.എസ് സ്‌കൂളിൽ വിദ്യാർത്ഥികളുടെ പരീക്ഷകൾ അവസാനിച്ചതിന് പിന്നാലെയാണ് വിവിധ രാഷ്ട്രീയ, സാമൂഹ്യ സംഘടന പ്രവർത്തകർ ശുചീകരണം ഏറ്റെടുത്തത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി ലാലു, വിവിധ സംഘടന ഭാരവാഹികളായ വി.ആർ. രാംലാൽ, ഹസൈനാർ, ഷഹബാസ് കുട്ടമശേരി, മുഹമ്മദ് താഹിർ, അക്‌സർ അമ്പലപ്പറമ്പിൽ, എബിൻ, അജ്മൽ, ഷമീർ എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണം നടന്നത്. പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സ്‌നേഹ മോഹൻ, മെമ്പർമാരായ എൽസി പൗലോസ്, ഹിത ജയകുമാർ, സിമി അഷറഫ്, റസീന, ബ്ലോക്ക് മെമ്പർ ഷീജ പുളിക്കൽ എന്നിവരും സംബന്ധിച്ചു.