മുളന്തുരുത്തി: കൊവിഡ് ബാധിതരുടെ എണ്ണം വർദ്ധിച്ചു വരുന്നതിനെത്തുടർന്ന് ആമ്പല്ലൂർ പഞ്ചായത്തിലെ 16 വാർഡുകളും കണ്ടെയ്ൻമെന്റ് സോണായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം മാത്രം 71 കേസുകൾ റിപ്പോർട്ട് ചെയ്‌തു. ഇന്നലെ വൈകിട്ടോടെ പഞ്ചായത്തിലെ പ്രധാന റോഡുകളെല്ലാം അടച്ചു. ജനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തണമെന്നും നിയന്ത്രണങ്ങളുമായി സഹകരിക്കണമെന്നും പഞ്ചായത്ത് പ്രസിഡന്റ് ബിജു തോമസ് അഭ്യർത്ഥിച്ചു.
|