ആലുവ: ചൂർണിക്കര പ്രാഥമിക ആരോഗ്യകേന്ദ്രത്തിലും പരിസരങ്ങളിലും കുന്നത്തേരി സേവാഭാരതി അണുനശീകരണ പ്രവർത്തനം നടത്തി. എം.ബി. സുധീർ, എൻ.എസ്. വിനോദ്, എം.എസ്. സുമീഷ്, സി.എസ്. അഭിരാം എന്നിവർ നേതൃത്വം നൽകി. കൊവിഡ് വാക്‌സിൻ രജിസ്‌ട്രേഷനായി ഓൺലൈൻ ഡെസ്‌ക് പ്രവർത്തനം ആരംഭിച്ചു. രണ്ട് ദിവസങ്ങളിലായി മുന്നൂറോളം പേർ സൗകര്യം പ്രയോജനപെടുത്തിയെന്ന് സേവാഭാരതി പ്രവർത്തകർ പറഞ്ഞു.