covid
ശ്രീമൂലനഗരം പഞ്ചായത്തിൽ വീടുകളിൽ പ്രസിഡന്റ് കെ.സി.മാർട്ടിന്റെ നേതൃത്വത്തിൽ അണുനശീകരണം നടത്തുന്നു

കാലടി: ശ്രീമൂലനഗരം ഗ്രാമപഞ്ചായത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്താൻ ഓൺലൈനായി ചേർന്ന കമ്മിറ്റി തീരുമാനം എടുത്തു. 63 ലക്ഷം രൂപ വകയിരുത്തി. കൊവിഡ് കേസുകൾ വർദ്ധിച്ചതിനാൽ സി.എഫ്.എൽ.ടി.സിക്കുവേണ്ടി രണ്ട് സ്വകാര്യ ക്ലിനിക്കുകൾ ഏറ്റെടുക്കും. പഞ്ചായത്തിലെ എല്ലാ വീടുകളിലും അണുനശീകരണം നടത്തും. ഹോമിയോ, ആയുർവേദ രോഗപ്രതിരോധമരുന്ന് സൗജന്യമായി വിതരണം ചെയ്യും. വീടുകളിൽ സന്ധ്യാസമയം പുകയ്ക്കുന്നതിന് അപരാജിത ധൂപചൂർണം നൽകും. കൊവിഡ് സന്നദ്ധസേന രൂപീകരിച്ചു, ഹെൽപ്പ് ഡെസ്കും പ്രവർത്തനം തുടങ്ങിയെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. മാർട്ടിൻ പറഞ്ഞു.