കൊച്ചി: വരാപ്പുഴ അതിരൂപതയിൽ ജപമാല പ്രാർത്ഥനായജ്ഞത്തിന് തുടക്കമായി. പ്രൊക്ലമേഷൻ കമ്മിഷന്റെയും ജപമാല സഖ്യത്തിന്റെയും നേതൃത്വത്തിൽ വല്ലാർപാടം ബസിലിക്കയിൽവച്ച് നടന്ന തിരുകർമ്മമദ്ധ്യേ തിരികൊളുത്തികൊണ്ട് വരാപ്പുഴ അതിരൂപത മെത്രാപ്പൊലീത്ത ജോസഫ് കളത്തിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. ഫാ. ആന്റണി ഷൈൻ കാട്ടുപറമ്പിൽ, ഫാ. ആന്റണി വാലുങ്കൽ എന്നിവർ സന്നിഹിതരായിരുന്നു.