palissery
കറുകുറ്റി പഞ്ചായത്തിൽ ഡി.വൈ.എഫ്.ഐയുടെ സ്നേഹയാത്ര അഡ്വ.കെ.കെ. ഷിബു ഫ്ലാഗ് ഓഫ് ചെയ്യുന്നു

അങ്കമാലി: കറുകുറ്റി പഞ്ചായത്തിലെ ജനങ്ങൾക്ക് കൊവിഡ് പരിശോധനയ്ക്കും ചികിത്സയ്ക്കും ആശുപത്രിയിലേക്ക് പോകുന്നതിന് ഡി.വൈ.എഫ്.ഐ പാലിശേരി മേഖലാ കമ്മിറ്റി സ്‌നേഹയാത്ര എന്ന പേരിൽ വാഹനസൗകര്യം ഏർപ്പെടുത്തി. സ്‌നേഹയാത്രയുടെ ഫ്‌ളാഗ് ഓഫ് സി.പി.എം അങ്കമാലി ഏരിയാ സെക്രട്ടറി അഡ്വ.കെ.കെ. ഷിബു നിർവഹിച്ചു.

കെ.പി. റെജീഷ്, ജോണി മൈപ്പാൻ, ആഷിക് ഷാജി, റോജിസ് മുണ്ടപ്ലാക്കൽ, കൈലാസ്‌നാഥ് എന്നിവർ പ്രസംഗിച്ചു. യാത്രാസൗകര്യത്തിന് നിശ്ചിതതുക ഈടാക്കുന്നില്ല. വാഹനത്തിൽ സ്ഥാപിച്ചിരിക്കുന്ന ബോക്‌സിൽ ഇഷ്ടമുള്ള തുക നിക്ഷേപിക്കാം. സന്നദ്ധപ്രവർത്തകരായ ഗോകുൽ ഗോപാലകൃഷ്ണൻ, ജിഷ്ണു സജി എന്നിവർക്കാണ് സ്‌നേഹയാത്രയുടെ ചുമതല.