ആലുവ: കൊവിഡ് മഹാമാരിയുടെ കാലത്ത് മനുഷ്യജീവൻ രക്ഷിക്കാൻ ബ്ളഡ് ബാങ്കുകളുമായി സഹകരിച്ച് രക്തദാനവുമായി മാദ്ധ്യമ പ്രവർത്തകരും. കേരള ജേർണലിസ്റ്റ്സ് യൂണിയൻ 21 ാം സ്ഥാപക ദിനത്തോടനുബന്ധിച്ചാണ് സ്വതന്ത്ര പത്രപ്രവർത്തക ദിനമായ നാളെവരെ സന്നദ്ധസംഘടനകളുടെ സഹകരണത്തോടെ ത്രിദിന രക്തദാന ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്.
ആലുവ ജില്ലാ ആശുപത്രി ബ്ളഡ് ബാങ്കിൽ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ക്യാമ്പ് രക്തം നൽകി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സി. സ്മിജൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബോബൻ ബി. കിഴക്കേത്തറ അദ്ധ്യക്ഷത വഹിച്ചു. ബ്ളഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ. എൻ. വിജയകുമാർ മുഖ്യപ്രഭാഷണം നടത്തി. എസ്. സന്തോഷ്‌കുമാർ, ആഷിക് അഹമ്മദ്, സനീഷ് കളപ്പുരക്കൽ, എം.പി. നിത്യൻ, അജ്മൽ കാമ്പായി, കെ.വി. ഉദയകുമാർ എന്നിവർ സംബന്ധിച്ചു.