തൃപ്പൂണിത്തുറ: ഉദയംപേരൂർ പഞ്ചായത്തിൽ ഇന്നലെ കൊവിഡ് പരിശോധനയിൽ രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ് വന്നതായി പഞ്ചായത്ത് അധികൃതർ അറിയിച്ചു. ഏപ്രിൽ 30ന് 478 പേരായിരുന്നു രോഗികൾ. ഇന്നലെ 419 ആയി കുറഞ്ഞു.

നാളെ മുതൽ കൊവിഡ് പ്രതിരോധത്തിന് ഹോമിയോ മരുന്നുകൾ വിതരണം ചെയ്യും. പഞ്ചായത്തിൽ കർശന നിയന്ത്രണമായത് മാർക്കറ്റിൽ പണി എടുക്കുന്ന സാധാരണക്കാരെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കായലിൽ നിന്ന് മീൻ പിടിക്കുന്നവർ കടവിൽ വെച്ചുതന്നെ കിട്ടുന്ന വിലക്ക് വിറ്റഴിക്കുകയാണ് ചെയ്യുന്നത്.