pic
ഡി.വൈ.എഫ്.ഐ പുലിക്കുന്നേപ്പടി യൂണിറ്റിന്റെ നേതൃത്വത്തിലുള്ള റംസാൻ കിറ്റ് യൂണിറ്റ് പ്രസിഡന്റ്‌ മുഹമ്മദ്‌ റമിസ് പല്ലാരിമംഗലം പഞ്ചായത്ത്‌ പ്രസിഡന്റ്‌ കദീജ മുഹമ്മദിന് നൽകുന്നു

കോതമംഗലം: ഡി.വൈ.എഫ്.ഐ പുലിക്കുന്നേപ്പടി യൂണിറ്റിന്റെ നേതൃത്വത്തിൽ റംദാൻ റിലീഫ് കിറ്റ് വിതരണം ചെയ്തു. യൂണിറ്റ് പ്രസിഡന്റ്‌ മുഹമ്മദ്‌ റമിസ് പല്ലാരിമംഗലം പഞ്ചായത്ത്‌ പ്രസിഡന്റ്‌ കദീജ മുഹമ്മദിന് നൽകി ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ സി.പി.എം ലോക്കൽ സെക്രട്ടറി എം.എം.ബക്കർ, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ഒ.ഇ.അബ്ബാസ്, വാർഡ് അംഗം എ.എ.രമണൻ, ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറി കെ.എ.യൂസുഫ്, പ്രസിഡന്റ്‌ എം.എ.ഷെമീം, എം.എം.ഷബീർ, യൂണിറ്റ് സെക്രട്ടറി കെ.എസ്. സുഹൈൽ തുടങ്ങിയവർ പങ്കെടുത്തു.