കൊച്ചി: എച്ച്.എം.എസ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മേയ് ദിനം ആഘോഷിച്ചു. കൊവിഡ് മാനദണ്ഡം പാലിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പതാക ഉയർത്തി . തുടർന്നു നടന്ന ഓൺലൈൻ യോഗത്തിൽ എച്ച്.എം.എസ് ദേശീയ സെക്രട്ടറി തമ്പാൻ തോമസ്, സംസ്ഥാന സെക്രട്ടറി ടോമി മാത്യു, ദേശീയ കൗൺസിൽ അംഗം ജോസഫ് ജൂഡ്, ഹംസക്കോയ, ബാബു തണ്ണിക്കോട്, കെ.പി. കൃഷ്ണൻകുട്ടി എന്നിവർ സംസാരിച്ചു.