fire
മാറമ്പിളളി റാളക്‌സ് പ്ലൈവുഡ് കമ്പനിയിൽ തീ പടർന്നത് ഫയർഫോഴ്‌സ് അണക്കുന്നു.

പെരുമ്പാവൂർ: മാറമ്പിള്ളി റോളക്‌സ് പ്ലൈവുഡ് കമ്പനിയിൽ ഇന്നലെ വൈകിട്ട് മൂന്നരയോടെയുണ്ടായ തീപിടിത്തത്തിൽ ബോയിലർ, ഗ്രൈഡിംഗ് മെഷീൻ, മോട്ടോർ, വിനിയർ എന്നിവ കത്തി നശിച്ചു. മൂന്നു ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. ബോയിലറിന്റെ ഓയിൽ ചോർന്നതാണ് തീപിടിത്തത്തിന് കാരണം. മുടിക്കൽ പണിക്കർ പറമ്പിൽ അഷ്‌റഫിന്റേതാണ് കമ്പനി. പെരുമ്പാവൂർ ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ ഓഫീസർ എൻ.എച്ച്. അസൈനാർ, അസി. സ്റ്റേഷൻ ഓഫീസർമാരായ പി.എൻ.സുബ്രമണ്യൻ, അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ പെരുമ്പാവൂർ, ആലുവ സ്‌റ്റേഷനുകളിൽ നിന്നായി മൂന്ന് യൂണിറ്റ് എത്തിയാണ് തീ അണച്ചത്.