പെരുമ്പാവൂർ: ഒക്കൽ തച്ചയത്ത് നാരായണൻ വൈദ്യർ മെമ്മോറിയൽ വായനശാല അക്ഷര സേനയുടെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മനോജ് തോട്ടപ്പിള്ളി ഹോമിയോ പ്രതിരോധ മരുന്ന് വിതരണം നടത്തി ഉദ്ഘാടനം ചെയ്തു. മാസ്ക്ക് വിതരണം, സാനിറ്റൈസേഷൻ , വാക്‌സിൻ രജിസ്‌ടേഷൻ ഹെൽപ് ഡെസ്‌ക് , മരുന്നും ഭക്ഷണവും എത്തിക്കുക , പുസ്തകങ്ങൾ വീടുകളിൽ എത്തിക്കുക , കുട്ടികൾക്ക് ഓൺലൈൻ ക്ലാസുകൾ സംഘടിപ്പിക്കുക തുടങ്ങിയ പ്രവർത്തനങ്ങളാണ് നടത്തുന്നത്. ലൈബ്രറി പ്രസിഡന്റ് സി.വി.ശശി,സെക്രട്ടറി എം.വി.ബാബു , കൺവീനർ കെ അനുരാജ് എന്നിവർ നേതൃത്വം നൽകി.