പെരുമ്പാവൂർ: ഇ.എം.എസ് ടൗൺ ഹാളിലെ സി.എഫ്.എൽ.ടി.സി ആരംഭിക്കാത്തതിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് കൗൺസിലർമാരുടെ നേതൃത്വത്തിൽ നഗരസഭ കവാടത്തിൽ സത്യഗ്രഹം നടത്തി. എൽ.ഡി.എഫ് കൺവീനർ കെ.ഇ.നൗഷാദ് ഉദ്ഘാടനം ചെയ്തു. കൗൺസിലർ ലത സുകുമാരൻ അദ്ധ്യക്ഷനായി.കെ.പി.റെജിമോൻ ,വി.പി.ഖാദർ ,സി.ബി.എ.ജബ്ബാർ ,അഡ്വ: വി.കെ.സന്തോഷ് ,രാജേഷ് കാവുങ്ങൽ, അഡ്വ: കെ.നാരായണൻ നഗരസഭ കൗൺസിലർമാരായ സി.കെ.രൂപേഷ് കുമാർ ,പി.എസ്.അഭിലാഷ്, പി.എ.സിറാജ് ,കെ.ബി.നൗഷാദ്, ലിസ ഐസക് എന്നിവർ സംസാരിച്ചു