കാലടി: സേവാഭാരതി കാലടിയിൽ കൊവിഡ് പ്രതിരോധ ഹെൽപ്പ് ഡെസ്ക് തുറന്നു. ടി.ആർ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. ആർ.എസ്.എസ് ഖണ്ഡ് കാര്യവാഹ് പി.ജി. ഹരീഷ് അദ്ധ്യക്ഷനായി. മറ്റൂർ ഗവ. ഹോസ്പിറ്റൽ, കാലടി - മറ്റൂർ മേഖലയിലെ എല്ലാ എ.ടി.എമ്മുകൾ, പൊലീസ് സ്റ്റേഷൻ, കെ.എസ്.ഇ.ബി, എക്സൈസ് ഓഫീസ്, പ്രൈവറ്റ് ബസ് സ്റ്റാൻഡ്, പോസ്റ്റ് ഓഫീസ്, ബസ് സ്റ്റോപ്പുകൾ, ദേവാലയങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ അണുനശീകരണം നടത്തി. കാലടി സെൻറ് ജോർജ് പള്ളി വികാരി ഫാ. ജോൺ പുതുവയും പ്രവർത്തകരോടൊപ്പം ശുചീകരണത്തിൽ പങ്കെടുത്തു. സേവാപ്രമുഖ് ഒ.ടി. ബിജു, ടി.എസ്. രാധാകൃഷ്ണൻ എന്നിവർ നേതൃത്വം കൊടുത്തു.