കോലഞ്ചേരി: മുഖ്യമന്ത്റിയുടെ കൊവിഡ് വാക്‌സിൻ ചലഞ്ചിൽ പള്ളികളും വിശ്വാസികളും പരമാവധി സഹകരിക്കണമെന്ന്

മെത്രാപ്പോലീത്തൻ ട്രസ്​റ്റി ജോസഫ് മോർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത അറിയിച്ചു. യാക്കോബയ സഭയുടെ ദേവാലയങ്ങൾ കേന്ദ്രീകരിച്ച് കൊവിഡ് ബാധിതരുടെ കുടുംബങ്ങളെ സംരക്ഷിക്കണം, അടിയന്തിര ഘട്ടങ്ങളിൽ ആംബുലൻസ് സൗകര്യം, രോഗികൾക്ക് ആവശ്യമായ മരുന്നുകൾ ഭക്ഷണം ഇവ എത്തിച്ച് നൽകണം. പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാർ നിർദേശം പൂർണമായും പാലിക്കണം. കൊവിഡ് വാക്‌സിൻ ഏടുക്കുന്നതിന് മുമ്പായി രക്തദാനം ചെയ്യുന്നതിനുള്ള ക്രമീകരണങ്ങൾ ഇടവകതലത്തിൽ ഭക്തസംഘടനകളുടെ നേതൃത്വത്തിൽ ചെയ്യണം. ഇടവകകളിൽ കൊവിഡ് മരണമുണ്ടായാൽ പള്ളി സെമിത്തേരിയിൽ സംസ്‌കരിക്കാൻ അനുവാദമുള്ള സ്ഥലങ്ങളിൽ ആരോഗ്യ പ്രവർത്തകരുടെ നിർദേശങ്ങൾ പാലിച്ച് മൃതദേഹം പള്ളി വളപ്പിൽ എത്തിക്കണമെന്നും മെത്രാപ്പോലീത്ത നിർദേശിച്ചു.