കോതമംഗലം: കോട്ടപ്പടി പഞ്ചായത്തിന്റെ നേതൃത്വത്തിൽ മഴക്കാലപൂർവ ശുചീകരണം നടത്തി. കോട്ടപ്പടി ചേറങ്ങനാൽ റോഡിൽ സ്ഥിരം വെള്ളകെട്ടുള്ള സ്ഥലത്തെ കാനകൾ മണ്ണ് മാന്തിയന്ത്രമുപയോഗിച്ചു ചെളികൾ പൂർണമായും നീക്കം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി, വൈസ് പ്രസിഡന്റ് മെറ്റിൻ മാത്യു , വാർഡ് മെമ്പർ ശ്രീജ സന്തോഷ് എന്നിവർ നേതൃത്വം നൽകി.