m-v-paul

വൈപ്പിൻ: കെ.പി.സി.സി. മുൻ സെക്രട്ടറിയും യു.ഡി.എഫ്. വൈപ്പിൻ മണ്ഡലം ചെയർമാനുമായ കുഴുപ്പിള്ളി ചെറുവൈപ്പ് മാളിയേക്കൽ അഡ്വ. എം.വി. പോൾ നിര്യാതനായി. വൃക്ക, കരൾ സംബന്ധമായ രോഗങ്ങളാൽ പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേ വെള്ളിയാഴ്ച രാത്രി ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. കൊവിഡ് ബാധിതനായിരുന്നെങ്കിലും രോഗമുക്തി നേടിയിരുന്നു. സംസ്‌കാരം നടത്തി.
യൂത്ത് കോൺഗ്രസ് വൈപ്പിൻ ബ്ലോക്ക് പ്രസിഡന്റ്, ജില്ലാ കോൺഗ്രസ് നിർവാഹകസമിതിയംഗം, ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. 30 വർഷമായി നിയോജകമണ്ഡലം യു.ഡി.എഫ് ചെയർമാനായിരുന്നു. 2014 മുതൽ കഴിഞ്ഞ പുന:സംഘടന വരെ കെ.പി.സി.സി. സെക്രട്ടറിയായിരുന്നു. പറവൂർ കോടതിയിലെ ബാർ അസോസിയേഷൻ മുൻ പ്രസിഡന്റുമാണ്. ഭാര്യ: ചാലക്കുടി നങ്ങിണി കുടുംബാംഗം ആലീസ്. മക്കൾ: ഡോ. ഏഴ്‌സല പോൾ (സെന്റ് തെരേസാസ് കോളേജ്, എറണാകുളം ), വർക്കിപോൾ, തെരേസാ പോൾ. മരുമക്കൾ: എൻ.ജെ. ജോസഫ് നീരാക്കൽ, ഫെമിന വർക്കി പടിക്കല, ബിജോയ് ജോസ് കുരീക്കൽ .

മുൻ മുഖ്യമന്ത്രിമാരായ എ.കെ. ആന്റണി, ഉമ്മൻചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ .പി .സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, വി.എം.സുധീരൻ എന്നിവർ അനുശോചിച്ചു. കെ .പി .സി.സി. ജനറൽ സെക്രട്ടറിമാരായ ജെയ്‌സൺ ജോസഫ്, പി. അബ്ദുൾ മുത്തലിബ്, പി.ടി. തോമസ് എം.ൽ.എ, യു.ഡി.എഫ്. സ്ഥാനാർത്ഥി ദീപക് ജോയ് എന്നിവർ റീത്ത് സമർപ്പിച്ചു. ബെന്നി ബഹനാൻ എം.പി, എം.എൽ.എമാരായ റോജി എം. ജോൺ, ടി.ജെ. വിനോദ്, മുൻ മന്ത്രിമാരായ കെ. ബാബു, ഡൊമിനിക് പ്രസന്റേഷൻ, മുൻ മേയർ ടോണി ചമ്മിണി , ഡി.സി.സി. ജനറൽ സെക്രട്ടറിമാരായ എം.ജെ.ടോമി, മുനമ്പം സന്തോഷ്, കെ.ജി. ഡോണോ, എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.എൻ. ഉണ്ണിക്കൃഷ്ണൻ എന്നിവർ അന്ത്യോപചാരം അർപ്പിച്ചു.