അങ്കമാലി: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ തുറവൂർ പഞ്ചായത്ത് സമ്പൂർണ കണ്ടെയ്ൻമെന്റ് സോണാക്കി. വ്യാപനം തടയുന്നതിന്റെ ഭാഗമായി തുറവൂർ വ്യാപാരി വ്യവസായി ഏകോപന സമിതിയുടേയും അങ്കമാലി ജനമൈത്രി പൊലീസിന്റേയും അങ്കമാലി ഫയർസ്റ്റേഷന്റെ കീഴിലുള്ള സിവിൽ ഡിഫൻസിന്റേയും നേതൃത്വത്തിൽ തുറവൂർടൗൺ പ്രദേശം അണുവിമുക്തമാക്കുകയും വ്യാപാര സ്ഥാപനങ്ങളിൽ ഫോഗിംഗ് നടത്തുകയും ചെയ്തു. അങ്കമാലി പൊലീസ് സബ് ഇൻസ്പെക്ടർമാരായ അജിത്ത്, സുബിൻ, ജനമൈത്രി പൊലീസ് ഓഫീസർ ഷൈജു അഗസ്റ്റിൻ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ഏല്യാസ് താടിക്കാരൻ, സെക്രട്ടറി സാബു ജോസ്, ട്രഷറർ ലിക്സൺ ജോർജ്, അശോകൻ പള്ളിപ്പാട്ട്, ജോണി വടക്കുംഞ്ചേരി, സിവിൽ ഡിഫൻസ് ഡെപ്യൂട്ടി ക്യാപ്ടൻ സച്ചിൻ എ.ആർ.രാജ് , ജനമൈത്രി വോളണ്ടിയർമാരും സിവിൽ ഡിഫൻസ് ഗ്രൂപ്പ് ക്യാപ്ടന്മാരുമായ രാഖേഷ് രവി, സിൽവി ബൈജു, ധന്യ ബിനു, വി.എ. ശ്രീഹരി എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.