ആലുവ: ആലുവ മേഖലയിൽ ഇന്നലെ രണ്ട് പേർ കൊവിഡ് ബാധിച്ച മരിച്ചു. എടത്തല നൊച്ചിമ കോമ്പാറ തയ്യിൽ വീട്ടിൽ സഫിയ (68), കടുങ്ങല്ലൂർ ഏലൂക്കര തച്ചവള്ളത്ത് വീട്ടിൽ നബീസ (90) എന്നിവരാണ് കൊവിഡിന് കീഴടങ്ങിയത്. സഫിയ കാക്കനാട് സൺറൈസ് ആശുപത്രിയിലും നബീസ ആലുവ നജാത്ത് ആശുപത്രിയിലും ഒരാഴ്ച്ചയോളമായി ചികിത്സയിലായിരുന്നു.
പരേതനായ അബ്ദുൾ ഗഫൂറാണ് സഫിയയുടെ ഭർത്താവ്. മക്കൾ: ടി.എ. ആഷിക്ക് (സി.പി.എം നൊച്ചിമ മുൻ ബ്രാഞ്ച് സെക്രട്ടറി, നൊച്ചിമ സേവന ലൈബ്രറി ഭരണ സമിതി അംഗം), ടി.എ. സാജിത (സെയിൽ ടാക്‌സ്), ടി.എ. അൻസാർ. മരുമക്കൾ: സഫീന, ഫാത്തിമ, പരേതനായ ഹംസ.
കറുകപാടത്ത് പരേതനായ മുഹമ്മദ് കുഞ്ഞിന്റെ ഭാര്യയാണ് നബീസ. മക്കൾ: സുലൈഖ, സുഹറ, നൂർജഹാൻ, ഐഷാബി, ജാഫർ, റഷീദ്, ബഷീർ, അൻസാർ. മരുമക്കൾ: പരേതരായ അലി, ഹമീദ്, മുഹമ്മദ് പിള്ള, ഉസ്മാൻ, നദീറ, സുഹറ, സുനിത, സീനത്ത്.