കുറുപ്പംപടി: മുടക്കുഴ ഗ്രാമപഞ്ചായത്തിലെ 13 വാർഡുകളും കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു. കൊവിഡ് കേസുകൾ കൂടി വരുന്ന സാഹചര്യത്തിൽ സർക്കാർ നിർദ്ദേശിച്ചിട്ടുള്ള മുഴുവൻ മാനദണ്ഡളും പാലിച്ച് ജനങ്ങൾ ജാഗ്രത പാലിക്കണം. നിത്യോപയോഗ സാധനങ്ങൾ വിൽക്കുന്ന കടകൾ 5 മണിക്ക് അടക്കണം. പഞ്ചായത്തിൽ കൺട്രോൾ റൂം തുറന്നതായി പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചൻ അറിയിച്ചു.