vik-shaji
വാക്സിൻ ചലഞ്ചിൽ സംഭരിച്ച തുക ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി വി.കെ. ഷാജിക്ക് കൈമാറുന്നു

അങ്കമാലി: സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ വാക്‌സിൻ ചലഞ്ച് ഫണ്ട് ശേഖരണത്തിന്റെ ഭാഗമായി കറുകുറ്റി പന്തക്കൽ കെ.പി.ജി സ്മാരക ലൈബ്രറി സമാഹരിച്ച പണം കൈമാറി. സ്മാരക വായനശാലയിലെ ബാലവേദിയുടെയും നേതൃത്വത്തിൽ സമാഹരിച്ച 16500 രൂപ ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി വി.കെ. ഷാജിക്ക് കൈമാറി. വായനശാല ഹാളിൽ നടന്ന ചടങ്ങിൽ വായനശാല പ്രസിഡന്റ് കെ.ആർ. ബാബു, സെക്രട്ടറി എ.എസ്. സുനിൽ, കമ്മിറ്റി അംഗങ്ങളായ സന്ദീപ് ബാലൻ, ടോമി പെരേപ്പാടൻ, എ.എസ്. ഷാബു ബാലവേദി പ്രസിഡന്റ് ജിതിൻ ടോമി, സെക്രട്ടറി സേതുലക്ഷ്മി ഷാബു, അഭിനവ് സുനിൽ തുടങ്ങിയവർ പങ്കെടുത്തു