കൊച്ചി: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ആയുർഹെൽപ് കോൾ സെന്ററിന് തുടക്കമായി. 7034940000 എന്ന ഹെൽപ് ലൈൻ നമ്പരിലേക്ക് രാജ്യത്തിന്റെ ഏതുഭാഗത്തു നിന്നുവിളിച്ചാലും കൊവിഡ് സംബന്ധമായ എല്ലാ സംശയങ്ങൾക്കും മറുപടി ലഭിക്കും. ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ സംസ്ഥാനകമ്മറ്റിയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. ആയുഷ് ഡിപ്പാർട്ട്‌മെന്റ്, നാഷണൽ ആയുഷ് മിഷൻ , കോട്ടക്കൽ ആയുർവേദ കോളേജ് എന്നിവയുമായി സഹകരിച്ചുള്ള പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി കെ.കെ. ശൈലജ ഓൺലൈനിൽ നിർവഹിച്ചു.