dyfi
ചൂർണിക്കര പ്രാഥമീകാരോഗ്യ കേന്ദ്രത്തിൽ കൊവിഡ് പരിശോധന പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ നടത്തിയ ഉപരോധം

ആലുവ: ചൂർണിക്കര പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ദിവസങ്ങളായി മുടങ്ങിയ കൊവിഡ് പരിശോധന ഡി.വൈ.എഫ്.ഐയുടെ ഉപരോധത്തെ തുടർന്ന് പുനരാരംഭിക്കാൻ തീരുമാനമായി. പ്രാഥമികാരോഗ്യ കേന്ദ്രം ജീവനക്കാരുടെ അനാസ്ഥയെത്തുടർന്ന് കൊവിഡ് നിയന്ത്രണ നടപടികൾ ഫലപ്രദമല്ലെന്നും പഞ്ചായത്ത്‌ ഭരണസമിതിയുടെ വീഴ്ചയാണ് കാരണമെന്നും ആരോപിച്ചായിരുന്നു ഉപരോധം.

കിറ്റ് കിട്ടാത്തതാണ് പരിശോധന മുടങ്ങാൻ കാരണമെന്ന് പഞ്ചായത്ത് അധികൃതർ വിശദീകരിച്ചപ്പോൾ കെ.എം.എസ്.സി.എല്ലിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർ ബന്ധപ്പെട്ട് കൃത്യമായി കിറ്റ് കൈപ്പറ്റാത്തതാണ് കാരണമെന്ന് കണ്ടെത്തി. ഇത് പഞ്ചായത്ത്‌ പ്രസിഡന്റിനെയും സമരത്തിനിടെ ബോദ്ധ്യപ്പെടുത്തിയെന്ന് ഡി.വൈ.എഫ്.ഐ പ്രവർത്തകർ പറഞ്ഞു.

തുടർന്നാണ് ആരോഗ്യ വകുപ്പ് ജീവനക്കാർ കിറ്റ് കൈപ്പറ്റുകയും ഇന്ന് മുതൽ പരിശോധന പുനരാരംഭിക്കാനും തീരുമാനമായത്.