പറവൂർ: കൊവിഡ് വ്യാപനം രൂക്ഷമായ വടക്കേക്കര പഞ്ചായത്തിൽ പ്രതിരോധ പ്രവർത്തനങ്ങളിൽ പാളിച്ചയുണ്ടായതായി പരാതി. ദിനംപ്രതി രോഗികൾ കൂടിവരുന്നു. 400ലധികം പേർ നിലവിൽ രോഗബാധിതരായിട്ടുണ്ട്. നാലു പേർ മരിച്ചു. ഇവിടെ പ്രതിരോധ പ്രവർത്തനങ്ങളിൽ വിഭാഗീയതയുണ്ടെന്നും പരാതിയുർന്നു. രാഷ്ട്രീയ എതിരാളികളെ പ്രതിരോധ പ്രവർത്തനങ്ങളിൽ നിന്ന് മാറ്റിനിർത്തുന്നതായാണ് പരായി. അനാവശ്യ വഴിയടക്കലിനെതിരെ എതിർക്കുന്നവർക്കെതിരെ പൊലീസിൽ പരാതി നൽകി കേസെടുപ്പിക്കുന്നതായി കോൺഗ്രസ് നേതാവ് തങ്കച്ചൻ ചാറക്കാട് ആരോപിച്ചു.