വൈപ്പിൻ: 2597കൊവിഡ് ബാധിതരുള്ള വൈപ്പിൻ കരയിൽ ഇന്നലെ 271പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. എളങ്കുന്നപ്പുഴ 123, പള്ളിപ്പുറം 82, ഞാറക്കൽ 29, നായരമ്പലം 16, കുഴുപ്പിള്ളി 13, എടവനക്കാട് 8 എന്നീ പഞ്ചായത്തുകളിലാണ് ഇന്നലെ റിപ്പോർട്ട് ചെയ്ത കേസുകൾ. കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനാൽ എളങ്കുന്നപ്പുഴ, പള്ളിപ്പുറം, ഞാറക്കൽ, നായരമ്പലം എന്നി പഞ്ചായത്തുകൾ കണ്ടെയ്‌ൻമെന്റ് സോണിൽ തുടരുകയാണ്. ഇതോടെ ചൊവ്വാഴ്ച മുതൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുവാനുള്ള സാദ്ധ്യതയേറി.