കൊച്ചി: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നതിന് എം. പി ഫണ്ട് പുന:സ്ഥാപിക്കണമെന്ന് ഹൈബി ഈഡൻ എം. പി ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച കത്തിലാണ് ആവശ്യം ഉന്നയിച്ചത്. കൊവിഡ് അതിരൂക്ഷമായി തന്റെ മണ്ഡലത്തിലും തുടരുകയാണ്. ജനങ്ങൾ മരുന്നിനും ഓക്‌സിജൻ ബെഡിനും വെന്റിലേറ്ററിനുമായി നിരന്തരമായി വിളിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പ്രാദേശികമായി എളുപ്പത്തിൽ നടപ്പിലാക്കാൻ പറ്റുന്ന എം. പി ഫണ്ട് പദ്ധതി പുന:സ്ഥാപിക്കണമെന്ന് ആവശ്യപ്പെടുന്നത്. 2021-22 സാമ്പത്തിക വർഷത്തെ ഫണ്ട് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കുവേണ്ടി മാത്രം ഉപയോഗിക്കത്തക്ക രീതിയിൽ അനുവദിക്കണമെന്നാണ് ആവശ്യം.