
വൈപ്പിൻ: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വൈപ്പിൻ ഗോശ്രീ ജംഗ്ഷനിൽ തോപ്പിൽ അലക്‌സ് (66), ഭാര്യ മേബിൾ (60) എന്നിവർ ഇന്നലെ മരിച്ചു. അലക്സാണ് ആദ്യം മരിച്ചത്. അധികം വൈകാതെ മേബിളിന്റെ മരണവാർത്തയും ബന്ധുക്കൾക്ക് ലഭിച്ചു. രണ്ടു പേരുടെയും സംസ്‌കാരം മുരുക്കുംപാടം പൊതുശ്മശാനത്തിൽ നടത്തി. മക്കൾ: മാക്‌സൻ, നിക്സൻ.