മുളന്തുരുത്തി: കാഞ്ഞിരമിറ്റത്ത് നിത്യഹരിതവനങ്ങളിൽ മാത്രം കാണുന്ന നിശാശലഭമായ നാഗശലഭത്തെ കണ്ടെത്തി. കാഞ്ഞിരമിറ്റം പള്ളിയാംതടത്തിലെ വീട്ടുവളപ്പിലാണ് വലിപ്പമേറിയ നാഗശലഭത്തെ കണ്ടെത്തിയത്. ചിറകുകൾക്കു പിന്നിൽ പാമ്പിന്റെ രൂപം കാണുന്നതിനാലാണ് ഇതിനെ നാഗശലഭമെന്ന് വിളിക്കുന്നത്. ഈ രൂപം ശത്രുക്കളിൽ നിന്ന് രക്ഷ നേടുവാൻ ഇതിനെ സഹായിക്കുമെന്നാണ് പറയപ്പെടുന്നത്. അപൂർവമായി മാത്രം കാണുന്ന ശലഭത്തെ കാണുവാൻ നിരവധി പേരാണ് ഇന്നലെ ഇവിടെയെത്തിയത്.