പറവൂർ: കോട്ടുവള്ളി പഞ്ചായത്ത് മന്നം ആറാംവാർഡിൽ ബി.ജെ.പി പ്രവർത്തകർ അണുനശീകരണം നടത്തി. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു. ആറാം വാർഡ് ബി.ജെ.പി പഞ്ചായത്തംഗം എസ്. പ്രശാന്തിന്റെ നേതൃത്വത്തിൽ സേവാഭാരതിയുടെ സഹകരണത്തോടെയായിരുന്നു പ്രവർത്തനം. കെ.ബി. ഗിരീഷ് കുമാർ, പി.ടി. ബിനോജ്, വി.വി. കണ്ണൻ, കമൽ, രാജീവ് എന്നിവർ നേതൃത്വം നൽകി. മന്നം കെ.എസ്.ഇ.ബി ഓഫീസിൽ നിന്നാരംഭിച്ചു. പൊതുവഴികൾ, വ്യാപാരസ്ഥാപനങ്ങൾ, വീടുകൾ എന്നിവ അണുവിമുക്തമാക്കി. ബി.ജെ.പിയുടെ നേതൃത്വത്തിൽ ഭക്ഷ്യക്കിറ്റ്, അലോപ്പതി, ഹോമിയോ മരുന്നുകളുടെ വിതരണവും കൊറോണ ഹെൽപ്പ് ഡെസ്കും പ്രവർത്തിക്കുന്നുണ്ട്.