കളമശേരി: കങ്ങരപ്പടി പുതുക്കാട്ടുവീട്ടിൽ ബിജുജോർജ് (54) കൊവിഡ് ബാധിച്ച മരിച്ചു. ഭാര്യ: രേഖ ബിജു (സിവിൽ സപ്ലൈസ്). മക്കൾ: എമി ബിജു, എമിൽ ബിജു. മൃതദേഹം ഡി.വൈ.എഫ്. പ്രവർത്തകർ ഏറ്റുവാങ്ങി സംസ്കരിച്ചു. വീട്ടുകാരെല്ലാം കൊവിഡ് ചികിത്സയിലായതിനെ തുടർന്നാണ് കൗൺസിലർ കെ.കെ. ശശി, പേരേക്കാട്ടിൽ ബിജു എന്നിവരുടെ നേതൃത്വത്തിൽ മൃതദേഹം കളമശേരി പൊതുശ്മശാനത്തിൽ സംസ്‌കരിച്ചത്. ഈസ്റ്റ് മേഖല പ്രസിഡന്റ് വി.കെ. ശരത്കുമാർ, സെക്രട്ടറി മുഹമ്മദ് യാസിർ, ഭാരവാഹികളായ ശ്യാം ശിവദാസ്, മുഹമ്മദ് അസ്ലാം, നന്ദുശേഖർ, സിറാജ് ഹിന്ദ് തുടങ്ങിയവർ സുരക്ഷാവസ്ത്രം ധരിച്ചാണ് സംസ്കാരചടങ്ങിൽ പങ്കാളികളായത്.