കൊച്ചി: തിരുവനന്തപുരം-ഷൊർണൂർ സർവീസ് നടത്തുന്ന വേണാട് എക്‌സ്‌പ്രസ് സ്‌പെഷ്യൽ സർവീസുകൾ (06301/06302) ശനി, ഞായർ ദിവസങ്ങളിൽ സർവീസ് നടത്തില്ലെന്ന് റെയിൽവേ അറിയിച്ചു. ഈ ദിവസങ്ങളിൽ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാലാണിത്. മെമു ഉൾപ്പെടെ എട്ട് പാസഞ്ചർ സർവീസുകൾ നേരത്തെ റദ്ദാക്കിയിരുന്നു.ഇന്ന് റദ്ദാക്കിയ മറ്റു സർവീസുകൾ: കൊല്ലം ജംഗ്ഷൻ-ആലപ്പുഴ മെമു (06014), ആലപ്പുഴ-കൊല്ലം മെമു(06013), എറണാകുളം ജംഗ്ഷൻ-ആലപ്പുഴ മെമു(06015), ആലപ്പുഴ-എറണാകുളം മെമു(06016), ഷൊർണൂർ ജംഗ്ഷൻഎറണാകുളം ജംഗ്ഷൻ മെമു(06017), എറണാകുളം-ഷൊർണൂർ മെമു(06018), പുനലൂർ-ഗുരുവായൂർ പ്രതിദിന സ്‌പെഷൽ(06327), ഗുരുവായൂർ-പുനലൂർ പ്രതിദിന സ്‌പെഷൽ(06328).