പറവൂർ: വീട്ടിൽ ചാരായം വാറ്റുന്നതിനായി സൂക്ഷിച്ചിരുന്ന ഇരുനൂറ് ലിറ്റർ വാഷ് പൊലീസ് പിടികൂടി. വടക്കേക്കര ആളംതുരുത്ത് പോഴങ്കശേരി വീട്ടിൽ ഉണ്ണിക്കൃഷ്ണനെ (53) അറസ്റ്റു ചെയ്തു. രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്നാണ് ഇയാളുടെ വീട്ടിൽ വടക്കേക്കര സർക്കിൾ ഇൻസ്പെക്ടർ ജി. സുനിൽകുമാറിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. ഉണ്ണിക്കൃഷ്ണനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.