കോതമംഗലം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പോത്താനിക്കാട് പ്രവാസി കൂട്ടായ്മ യു.എ.ഇ ചാപ്ടറിന്റെ സഹായം കൈമാറി. 50000 രൂപയക്ക് സമാനമായ എൻ -95 മാസ്ക് ,സാനിറ്റൈസറുകൾ, പൾസോക്‌സിമീറ്ററുകൾ,ഗൗണുകൾ ,ഗ്ലൗസുകൾ എന്നിവയാണ് കൈമാറിയത്. പോത്താനിക്കാട് ഗവൺമെന്റ് ആശുപത്രി,ആശാ വർക്കർമാർ,പൊലീസ് സ്റ്റേഷൻ ,ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ,റേഷൻ കടകൾ തുടങ്ങിയ മേഖലകളിൽ വിതരണം ചെയ്തു. പ്രവാസി കൂട്ടായ്മയുടെ യു.എ.ഇ ചാപ്ടർ പ്രസിഡന്റ് എ.ബി .ജോർജ് ,സിസിൽ കോശി തുടങ്ങിയവർ സാമഗ്രികൾ കൈമാറി.