rajeesh-42
രാജേഷ്

തൃപ്പൂണിത്തുറ: ഇടുക്കി കട്ടപ്പന ഉപ്പുതറ ടെമ്പിൾ റോഡ് തോപ്പിൽ വീട്ടിൽ വിശ്വംഭരന്റ ഭാര്യ സരസമ്മ (67), മകൻ രജേഷ് (42) എന്നിവരെ ഇന്നലെ ഉച്ചയ്ക്ക് എരൂർ ലേബർ കോളനിക്ക് സമീപമുള്ള ഒഴിഞ്ഞ പറമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എരൂർ ഷാരിപ്പടിയിൽ ഭാര്യക്കും രണ്ട് മക്കൾക്കുമൊപ്പം വാടകയ്‌ക്ക് താമസിക്കുകയായിരുന്ന രജേഷ് കരിങ്ങാച്ചിറയിൽ ഒരു ജോബ് കൺസൾട്ടൻസി സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു. സരസമ്മ കൺസൾട്ടൻസി ഉടമയുടെ ചോറ്റാനിക്കരയിലെ വീട്ടിലാണ് താമസിച്ചിരുന്നത്. വെള്ളിയാഴ്ച രാത്രി അമ്മയെ കാണാനെന്നു പറഞ്ഞ് എരൂരിലെ വീട്ടിൽ നിന്നിറങ്ങിയ രജേഷ് രാത്രിയായിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടാണ് മരണകാരണമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജ് മോർച്ചറിയിൽ. രജേഷിന്റെ ഭാര്യ: നിഷ. മക്കൾ: ഷാരുൺ, മീനാക്ഷി.