ആലുവ: ആലുവ നിയോജകമണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി ഷെൽന നിഷാദ് സ്വന്തം ബൂത്തിൽ മൂന്നാം സ്ഥാനത്തായി. ആലുവ നഗരസഭയിൽ 86-ാം ബൂത്തിലായിരുന്നു ഷെൽന നിഷാദിനും കുടുംബത്തിനും വോട്ട്. ഇവിടെ യു.ഡി.എഫ് സ്ഥാനാർത്ഥി അൻവർ സാദത്ത് 210 വോട്ട് നേടിയപ്പോൾ ഷെൽനക്ക് ലഭിച്ചത് 117 വോട്ട് മാത്രമാണ്. എൻ.ഡി.എയിലെ എം.എൻ. ഗോപി 164 വോട്ട് നേടി രണ്ടാം സ്ഥാനത്തെത്തി.