കൊച്ചി: യാക്കോബായ സഭാദ്ധ്യക്ഷൻ ശ്രേഷ്ഠ കാതോലിക്ക മാർ ബസേലിയോസ് തോമസ് പ്രഥമൻ ബാവ എൽ.ഡി.എഫ് വിജയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ചു. സംസ്ഥാനത്തിന്റെ വികസനത്തിലും ജനക്ഷേമത്തിലും പ്രതിസന്ധിയുടെ നാളുകളിലും ഒപ്പം നിന്ന് സർക്കാർ നടത്തിയ പ്രവർത്തനങ്ങൾക്ക് ജനങ്ങൾ നൽകിയ അംഗീകാരമാണ് വിജയമെന്ന് അദ്ദേഹം പറഞ്ഞു.