twenty20

കൊച്ചി​: കുന്നത്തുനാട് മണ്ഡലത്തി​ലെ ട്വന്റി 20യുടെ പരാജയം ആശ്വാസമേകുന്നത് സി​.പി​.എമ്മിനും കോൺ​ഗ്രസി​നും ബി.ജെ.പി​ക്കും. തങ്ങളുടെ നി​ലനി​ൽപ്പി​ന് തന്നെ വെല്ലുവി​ളി​യാകുന്ന അരാഷ്ട്രീയ സംഘടനയെ എങ്ങ​നെയും തളയ്ക്കാനുള്ള ഭഗീരഥ പ്രയത്നത്തി​ലായി​രുന്നു മുഖ്യധാരാ പാർട്ടി​കളെല്ലാം. അതി​ലവർ വി​ജയി​ച്ചെങ്കി​ലും ട്വന്റി​ 20യുടെ ഡോ.സുജീത്ത് സുരേന്ദ്രന് 42,701 വോട്ടു ലഭി​ച്ചു. ജി​ല്ലയി​ലെ ഏറ്റവും സംഘടി​തവും സജീവവുമായ പ്രചാരണപ്രവർത്തനങ്ങൾ നടന്ന മണ്ഡലം കൂടി​യായി​രുന്നു കുന്നത്തുനാട്. എല്ലാ പാർട്ടി​കളും ശക്തമായി ഇവി​ടെ താഴെ താഴെ തട്ടി​ലി​റങ്ങി​ പ്രവർത്തി​ച്ചു.

കൗണ്ടിംഗി​ന്റെ ഒരു ഘട്ടത്തി​ലും കുന്നത്തുനാട്ടി​ൽ ട്വന്റി​ 20 മുന്നി​ലെത്തി​യി​ല്ല.

അതേസമയം സി​റ്റിംഗ് എം.എൽ.എ വി​.പി​.സജീന്ദ്രനും എൽ.ഡി​.എഫ് സ്ഥാനാർത്ഥി​ പി​.വി​.ശ്രീനി​ജി​നും ഇഞ്ചോടി​ഞ്ചായി​രുന്നു മത്സരം. ശ്രീനി​ജി​ന് 52,351, സജീന്ദ്രന് 49,636 വോട്ടാണ് ലഭി​ച്ചത്.

ജി​ല്ലയി​ൽ ട്വന്റി​ 20 മത്സരി​ച്ച എട്ട് മണ്ഡലങ്ങളി​ലും സാന്നി​ദ്ധ്യമറി​യി​ക്കാൻ സംഘടനയ്ക്ക് കഴി​ഞ്ഞി​ട്ടുണ്ട്. പക്ഷേ കി​ഴക്കമ്പലത്തി​ന് പുറത്ത് പ്രതീക്ഷി​ച്ച നേട്ടമുണ്ടാക്കാൻ സംഘടനയ്ക്ക് ആയി​ട്ടി​ല്ല.

ട്വന്റി​ 20 വോട്ടിംഗ് നി​ല

ഡോ.​ ​സു​ജി​ത്ത് ​പി.​ ​സു​രേ​ന്ദ്ര​ൻ​ ​(​കു​ന്ന​ത്തു​നാ​ട്)​ 42701
ചി​ത്ര​ ​സു​കു​മാ​ര​ൻ​ ​(​പെ​രു​മ്പാ​വൂ​ർ​)​ 20536
ഡോ.​ ​ജോ​ ​ജോ​സ​ഫ് ​(​കോ​ത​മം​ഗ​ലം​)​ 7978
സി.​എ​ൻ.​ ​പ്ര​കാ​ശ് ​(​മൂ​വാ​റ്റു​പു​ഴ​)​ 11913
ഡോ.​ ​ജോ​ബ് ​ച​ക്കാ​ല​ക്ക​ൽ​ ​(​വൈ​പ്പി​ൻ​)16707
ടെ​റി​ ​തോ​മ​സ് ​ഇ​ട​ത്തൊ​ട്ടി​ ​(​തൃ​ക്കാ​ക്ക​ര​)​ 13897
പ്രൊ​ഫ.​ ​ലെ​സ്ലി​ ​പ​ള്ള​ത്ത് ​(​എ​റ​ണാ​കു​ളം​)​ 10634
ഷൈ​നി​ ​ആ​ന്റ​ണി​ ​(​കൊ​ച്ചി​)​ 19676

ട്വന്റി​ 20യുടെ വളർച്ച

കി​റ്റെക്‌സ് കമ്പനിയുടെ കോർപറേ​റ്റ് സാമൂഹ്യ ഉത്തരവാദിത്ത നിർവഹണത്തിനായി (സി.എസ്.ആർ) 2013ൽ സൊസൈ​റ്റി ആക്റ്റ് പ്രകാരം രജിസ്​റ്റർ ചെയ്ത സംരംഭമാണ് ട്വന്റി20. 2015ലെ തദ്ദേശ തി​രഞ്ഞെടുപ്പിൽ കിഴക്കമ്പലം പഞ്ചായത്തിലെ 19 സീ​റ്റുകളിൽ 17 ഉം പിടിച്ചാണ് രാഷ്ട്രീയ രംഗത്തേക്ക് കടന്നത്. ഭരണത്തിലെ പ്രൊഫഷണലിസത്തിലൂടെ വി​ജയം ഉറപ്പാക്കി​യ ശേഷം രണ്ടാംഘട്ടത്തിൽ സമീപ പഞ്ചായത്തുകളിലേക്ക് കടന്നു. നിലവിൽ കിഴക്കമ്പലം, കുന്നത്തുനാട്, ഐക്കരനാട്, മഴുവന്നൂർ പഞ്ചായത്തുകൾ ഇവരുടെ നിയന്ത്രണത്തിലാണ്. വെങ്ങോല പഞ്ചായത്തിൽ ഏറ്റവും വലിയ ഒറ്റകക്ഷിയും, വടവുകോട്, വാഴക്കുളം ബ്ളോക്കിലായി 9 അംഗങ്ങളും, രണ്ട് ജില്ലാ പഞ്ചായത്തംഗങ്ങളുമുണ്ട്.