ആലുവ: റൂറൽ ജില്ലയിൽ ക്വാറന്റെയിൻ ലംഘിച്ചതിന് 11 പേരെ അറസ്റ്റുചെയ്തു. കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കാത്തതിന് 226 കേസെടുത്തു. 70 പേരെ അറസ്റ്റുചെയ്തു. മാസ്‌ക് ധരിക്കാത്തതിന് 1605 പേർക്കെതിരെയും സാമൂഹികഅകലം പാലിക്കാത്തതിന് 1485 പേർക്കെതിരെയും നടപടിയെടുത്തു.