കൊച്ചി: വോട്ടെണ്ണലിനെത്തുടർന്നുള്ള രാഷ്ട്രീയ പാർട്ടികളുടെ വിജയാഹ്ളാദ പ്രകടനങ്ങൾക്കും ആഘോഷങ്ങൾക്കും ഇന്നും വിലക്കേർപ്പെടുത്തിയതായി കളക്ടർ എസ്. സുഹാസ് അറിയിച്ചു. ആൾക്കൂട്ടമുണ്ടാക്കുന്ന തരത്തിൽ ഒരു പരിപാടികളും നടത്താൻ അനുവാദമില്ല. നിയന്ത്രണം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും.