കോതമംഗലം: കോട്ടപ്പടി പഞ്ചായത്തിലെ വാവേലി വടക്കുംഭാഗം മേഖലയിൽ ഇന്നലെ ഉണ്ടായ കാറ്റിലും മഴയിലും കനത്ത നാശ നഷ്ടം രേഖപ്പെടുത്തി. കോട്ടപ്പടി -വാവേലി റോഡ് വലിയ മരങ്ങൾ വീണു ഗതാഗത തടസപ്പെട്ടു. കോതമംഗലം നിലയത്തിൽ നിന്നുള്ള ഫയർ ഫോഴ്സ് എത്തി മെയിൻ റോഡ് സഞ്ചാരയോഗ്യമാക്കി. നിരവധി ഇലക്ട്രിക് പോസ്റ്റുകൾ കാറ്റത്തു മറിഞ്ഞു വീണു വൈദുതി നിലച്ചു. രണ്ടു വീടുകൾ പൂർണമായും എട്ടു വീടുകൾ ഭാഗികമായും തകർന്നു. നിരവധി കർഷകരുടെ വാഴ , റബ്ബർ, ജാതി, കവുങ്ങ് എന്നിവ നിലം പൊത്തി. ഏകദേശം 30ലക്ഷം രൂപയുടെ നാശ നഷ്ടങ്ങൾ ഉണ്ടായതാണ് പ്രാഥമിക കണക്ക്. വാർഡ് മെമ്പർ സന്തോഷ് അയ്യപ്പന്റെ സ്ഥലം സന്ദർശിച്ചു.