കൊച്ചി: ജില്ലയിലെ അപരന്മാർ ചുളുവിൽ അടിച്ചുമാറ്റിയത് 2,126 വോട്ടുകൾ. ആരുടെയും തോൽവിക്ക് അപരന്മാർ കാരണമായില്ലെന്നതാണ് ആശ്വാസം.കുന്നത്തുനാട്ടിലെ ട്വന്റി 20 യുടെ ഡോ. സുജിത്ത് പി. സുരേന്ദ്രന്റെ അപരൻ സുജിത്ത് കെ. സുരേന്ദ്രനാണ് ഏറ്റവുമധികം കിട്ടിയത്. 786 വോട്ട്.പിറവത്തെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ. സിന്ധുമോൾ ജേക്കബിന്റെ അപര സിന്ധുമോൾക്ക് സി. 563 വോട്ട് ലഭിച്ചു. കോതമംഗലത്ത് യു.ഡി.എഫിലെ ഷിബു തെക്കുംപുറത്തിന്റെ അപരന്മായ ഷിബു തെക്കൻ 276 ഉം ഷിബു 16 ഉം വോട്ട് നേടി. എറണാകുളത്തെ എൽ.ഡി.എഫ് സ്വതന്ത്രൻ ഷാജി ജോർജ് പ്രണതയുടെ അപകരൻ ഷാജി ജോർജ് പ്ളാക്കിലിന് 289 വോട്ട് ലഭിച്ചു. പെരുമ്പാവൂരിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ബാബു ജോസഫിന്റെ അപരൻ ബാബു ജോസഫ് എരുമലയ്ക്ക് 196 വോട്ട് ലഭിച്ചു.