കാലടി: കാറിൽ കറങ്ങി നടന്ന് വാറ്റുചാരായ വിൽപ്പന നടത്തി വന്നിരുന്ന ശ്രീമൂലനഗരം ചേറ്റുങ്ങൽ വീട്ടിൽ ഉല്ലാസ് തോമസ് (33) കാലടി പൊലീസിന്റെ പിടിയിലായി. ബാറുകളും ബിവറേജസ് ഔട്ട്ലെറ്റുകളും അടച്ച അവസരം മുതലെടുത്ത് വ്യാജമദ്യ വിൽപ്പന നടത്തുകയായിരുന്നു പ്രതി. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിൻെറ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കല്ലുംകൂട്ടം ഭാഗത്ത് ഇടപാടുകാരെ കാത്തുനിൽക്കുകയായിരുന്ന പ്രതിയെ പിടികൂടിയത്. പ്രതി സഞ്ചരിച്ച കാറിന്റെ ഡാഷ് ബോക്സിൽ ഒളിപ്പിച്ച നിലയിലാണ് വാറ്റുചാരായം കണ്ടെത്തിയത്. അന്വേഷണസംഘത്തിൽ എസ്.എച്ച്.ഒ. ബി.സന്തോഷ് , എസ്.ഐ.മാരായ പ്രശാന്ത്.പി.നായർ,അഭിജിത്ത്, എസ്.സി.പി.ഒ മനോജ്, ഷൈജിൻ എന്നിവർ ഉണ്ടായിരുന്നു.